---
title: "ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് 6 വടിവാളുകൾ കണ്ടെത്തി"
english_title: "punnakulangara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127479/punnakulangara"
published_at: "2023-07-04T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a43661c6670_news-card.jpg"
keywords: []
---

# ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് 6 വടിവാളുകൾ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്:** ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. 

## Article Content

**തളിപ്പറമ്പ്:** ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. 

പി.വി.സി പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു. തോട്ടിലൂടെ മഴവെള്ളത്തില്‍ ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും ഉറവിടം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചതായും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127479/punnakulangara)