---
title: "പഴയങ്ങാടി പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 17ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും"
english_title: "pazhayangadi new bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127445/pazhayangadi-new-bridge"
published_at: "2023-07-04T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a41e5914c2f_news-card.jpg"
keywords: []
---

# പഴയങ്ങാടി പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 17ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും

> **Lead Summary:** പഴയങ്ങാടി പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 17ന് നിർവഹിക്കും. പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.

## Article Content

പഴയങ്ങാടി പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 17ന് നിർവഹിക്കും. പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.

പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ പഴയങ്ങാടി കുപ്പം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമീപത്തായി പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 246.15 മീറ്റർ നീളത്തിൽ 9 സ്പാനുകളായി നിർമ്മിക്കുന്ന പാലത്തിന് ജലഗതാഗത സൗകര്യത്തിനായി 55.05 മീറ്റർ നീളത്തിൽ സെന്റർ സ്പാനും വിഭാവനം ചെയ്തിട്ടുണ്ട്.

പ്രീ സ്ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ, സോളി സ്ലാബ് ടൈപ്പിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും, ഇരുഭാഗത്തും 1.5 മീറ്റർ നടപാതയും ഉണ്ടാകും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും, ചെറുകുന്ന് ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയിൽ അനുബന്ധ റോഡും നിർമ്മിക്കും പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ സ്വാഗതം പറഞ്ഞു.

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ്, ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷ, വി വിനോദ്, എം പവിത്രൻ, അബ്ദുൾ ഗഫൂർ, പി വി അബ്ദുളള, ബാബു രാജേന്ദ്രൻ, അബ്ദുൾ ജബാർ ടി വി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എം വിജിൻ എം എൽ എ കൺവീനർ എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണ രാജ് ഉൾപ്പടെ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127445/pazhayangadi-new-bridge)