---
title: "അതീ തീവ്ര മഴയിൽ വെള്ളക്കെട്ടിലാകുമ്പോഴും മെട്ടമ്മൽ, വയലോടി പ്രദേശത്ത് കുടിവെള്ളമില്ലാതെ ജനം വലയുന്നു"
english_title: "mettammal vayalodi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127411/mettammal-vayalodi"
published_at: "2023-07-04T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a404388765f_news-card.jpg"
keywords: []
---

# അതീ തീവ്ര മഴയിൽ വെള്ളക്കെട്ടിലാകുമ്പോഴും മെട്ടമ്മൽ, വയലോടി പ്രദേശത്ത് കുടിവെള്ളമില്ലാതെ ജനം വലയുന്നു

> **Lead Summary:** **തൃക്കരിപ്പൂർ: **ജില്ലയിൽ മഴ വെള്ളപാച്ചിലിനെ തുടർന്ന് ജില്ലക്ക് അവധി കൊടുക്കുമ്പോഴും മെട്ടമ്മൽ, വയലോടി പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തത് നാലു ദിവസമായി വാട്ടർ അതോററ്റിയുടെ എളമ്പച്ചിയിലുള്ള മോട്ടോർ തകരാറിലായതിനാലാണ് ജനം കുടിവെള്ളമില്ലാതെ ജനം വലയുന്നത്.

## Article Content

**തൃക്കരിപ്പൂർ: **ജില്ലയിൽ മഴ വെള്ളപാച്ചിലിനെ തുടർന്ന് ജില്ലക്ക് അവധി കൊടുക്കുമ്പോഴും മെട്ടമ്മൽ, വയലോടി പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തത് നാലു ദിവസമായി വാട്ടർ അതോററ്റിയുടെ എളമ്പച്ചിയിലുള്ള മോട്ടോർ തകരാറിലായതിനാലാണ് ജനം കുടിവെള്ളമില്ലാതെ ജനം വലയുന്നത്.

അവശ്യ സർവീസായി പ്രവർത്തിക്കേണ്ട വാട്ടർ അതോറിറ്റിയാണ് കുടിവെളളം മുടങ്ങിയിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്നത് വാർഡ് മെമ്പർ സത്താർ വടക്കുമ്പാട്. ഇസ്മായിൽ ഹാജി പൂവളപ്പ്. വാട്ടർ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ വീട്ടുകളിൽ കൂടി വെള്ളമെത്തിച്ചു.

അവശ്യ സർവീസ് എന്ന നിലക്ക് വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സത്താർ വടക്കുമ്പാടും, ബ്ബോക് പഞ്ചായത്ത് മെമ്പർ വി.പി.പി.ശുഹൈബും വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127411/mettammal-vayalodi)