---
title: "എസ് എസ് എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന്  പ്രൗഢ സമാപനം "
english_title: "ssf thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127404/ssf-thalipparamb"
published_at: "2023-07-04T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3ff0f16baf_news-card.jpg"
keywords: []
---

# എസ് എസ് എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന്  പ്രൗഢ സമാപനം 

> **Lead Summary:** **ഏഴാം മൈൽ : **എസ് എസ് എഫ് മുപ്പത്താമത് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് ഏഴാം മൈലിൽ ഗംഭീരമായി സമാപിച്ചു.ജൂലൈ 01, 02 തിയ്യതികളിൽ നടന്ന 120 ലധികം കലാമത്സരങ്ങളിലായി 15 യൂണിറ്റുകളാണ് ഏറ്റുമുട്ടിയത്. ഇരുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവ് വേദിയിൽ ടീം സുന്നി നഗർ ഒന്നാം സ്ഥാനവും ടീം സലാമത്ത് നഗർ രണ്ടാം സ്ഥാനവും ടീം കാക്കാഞ്ചാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**ഏഴാം മൈൽ : **എസ് എസ് എഫ് മുപ്പത്താമത് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് ഏഴാം മൈലിൽ ഗംഭീരമായി സമാപിച്ചു.ജൂലൈ 01, 02 തിയ്യതികളിൽ നടന്ന 120 ലധികം കലാമത്സരങ്ങളിലായി 15 യൂണിറ്റുകളാണ് ഏറ്റുമുട്ടിയത്. ഇരുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവ് വേദിയിൽ ടീം സുന്നി നഗർ ഒന്നാം സ്ഥാനവും ടീം സലാമത്ത് നഗർ രണ്ടാം സ്ഥാനവും ടീം കാക്കാഞ്ചാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന വേദി അബ്ദുസ്സമദ് അമാനി ഉൽഘാടനം നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് ഫൈനൽ റിസൾട്ട്‌ പ്രഖ്യാപനം നടത്തി. കലാപ്രതിഭ സർഗ്ഗപ്രതിഭ പുരസ്‌കാരങ്ങൾക്ക് യാസീൻ കുറ്റിക്കോൽ, ഹാദി ഏഴാം മൈൽ യഥാക്രമം അർഹരായി. തഹസിൽദാർ അബ്ദുൽ റഷീദ്, മുഹമ്മദ്‌ കുഞ്ഞി ഇർഫാനി, മുഹ്സിൻ അമാനി, അർഷദ് പട്ടുവം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127404/ssf-thalipparamb)