---
title: "സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി കണ്ണപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി"
english_title: "cpm protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127245/cpm-protest"
published_at: "2023-07-04T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3985a7936c_Untitled-2-web.jpg"
keywords: []
---

# സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി കണ്ണപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി

> **Lead Summary:** സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി .എം വി ജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത് .

## Article Content

സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി .എം വി ജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത് .

ടിക്കറ്റ് വിതരണം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നു, റിസർവേഷൻ സൗകര്യം നിർത്തലാക്കുന്നു , പ്രധാന തീവണ്ടിയുടെ സ്റ്റോപ്പ് ഇല്ലാതാക്കുന്നു തുടങ്ങി സ്റ്റേഷനെ തകർക്കുന്ന സമീപനമാണ് കേന്ദ്രവും റെയിൽവേയും സ്വീകരിക്കുന്നത് എന്ന് സമരക്കാർ ആരോപിച്ചു.

ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ വി ശ്രീധരൻ, ടി കെ ദിവാകരൻ, എൻ ശ്രീധരൻ പി പി ഷാജിർ , കെ പി രാജൻ, കെ മോഹനൻ ചെറുകുന്ന്, ടി വി രഞ്ജിത്ത്, ടി വി ലക്ഷ്മണൻ, എം ശ്യാമള, കെ മോഹനൻ ഇരിണാവ്, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി, വൈസ് പ്രസിഡൻ്റ് എം ഗണേശൻ തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127245/cpm-protest)