---
title: "വന മഹോത്സവത്തിൻ്റെ ഭാഗമായി കണ്ടൽ വനമേഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു"
english_title: "Cherukunn "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127191/cherukunn"
published_at: "2023-07-03T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2ff65f2939_IMG-20230703-WA0242.jpg"
keywords: []
---

# വന മഹോത്സവത്തിൻ്റെ ഭാഗമായി കണ്ടൽ വനമേഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

> **Lead Summary:** വന മഹോത്സവത്തിൻ്റെ ഭാഗമായി കണ്ടൽ വനമേ ഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ചെറുകുന്നു ഗ്രാമപഞ്ചായത്തിലെ താവം ദാൽ റിസർവ്വ് കണ്ടൽ വന ഭാഗത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. 

## Article Content

വന മഹോത്സവത്തിൻ്റെ ഭാഗമായി കണ്ടൽ വനമേ ഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ചെറുകുന്നു ഗ്രാമപഞ്ചായത്തിലെ താവം ദാൽ റിസർവ്വ് കണ്ടൽ വന ഭാഗത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. 

തളിപ്പറമ്പ് ഫോറസ്റ്റ് സ്പെഷൽ ഡ്യൂട്ടി സെക്ഷൻ സ്റ്റാഫ് , മലബാർ അവയർണസ് ആൻഡ് റെസ്ക്യു വർക്കർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്), എം പാനൽ ഷൂട്ടേഴ്സ് ടീം, ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്ന്, പതിമൂന്ന് വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ ചേർന്നാണ് മാലിന്യം നീക്കം ചെയ്തത്.

തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127191/cherukunn)