---
title: "മേസ്ത്രിയുടെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ"
english_title: "Arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127186/arrested"
published_at: "2023-07-03T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2fbe33a975_arrest-1.jpg"
keywords: []
---

# മേസ്ത്രിയുടെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **മേസ്ത്രിയുടെ വീടിൻ്റെ ഓടിളക്കി അകത്ത് കയറി മുറിയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത പയ്യന്നൂർ സ്വദേശി പിടിയിൽ. അഞ്ചര പവൻ്റെ ആഭരണങ്ങളും 15,200 രൂപയും കവർന്ന ടൈൽസ് പണിക്കാരൻ പയ്യന്നൂർ അന്നൂർസ്വദേശി തായമ്പത്ത് രതീഷിനെ യാണ് വളപട്ടണം എസ്.ഐ. നിഥിൻ അറസ്റ്റ് ചെയ്തത്.

## Article Content

**വളപട്ടണം: **മേസ്ത്രിയുടെ വീടിൻ്റെ ഓടിളക്കി അകത്ത് കയറി മുറിയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത പയ്യന്നൂർ സ്വദേശി പിടിയിൽ. അഞ്ചര പവൻ്റെ ആഭരണങ്ങളും 15,200 രൂപയും കവർന്ന ടൈൽസ് പണിക്കാരൻ പയ്യന്നൂർ അന്നൂർസ്വദേശി തായമ്പത്ത് രതീഷിനെ യാണ് വളപട്ടണം എസ്.ഐ. നിഥിൻ അറസ്റ്റ് ചെയ്തത്.

കർണ്ണാടക മൈസൂരിൽ നിർമ്മാണ പ്രവൃത്തിയും ടൈൽസ് മേസ്ത്രിയുമായ അഴീക്കോട് അയനിവയൽ സ്വദേശിന ബ്രോടൻ ഹൗസിൽ പ്രസന്നൻ്റെ (41) പരാതിയിലാണ് അറസ്റ്റ്. മൈസൂരിൽ പ്രസന്നൻ്റെ കൂടെജോലി ചെയ്ത ടൈൽസ് പണിക്കാരനായ രതീഷിന് കൂലി തികച്ചുംനൽകാത്ത വിരോധത്തിൽ പരാതിക്കാരനും കുടുംബവും ഇക്കഴിഞ്ഞ ശനിയാഴ്ച മൈസൂരിൽ ഉല്ലാസയാത്ര പോയ തക്കം നോക്കി പൂട്ടി കിടക്കുകയായിരുന്ന അഴീക്കോട്ടെ വീടിൻ്റെ ഓടിളക്കി മാറ്റി മോഷണം നടത്തിയെന്നാണ് പരാതി. കേസെടുത്ത പോലീസ് പയ്യന്നൂരിൽ വെച്ച് പ്രതിയെ പിടികൂടി.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127186/arrested)