---
title: "സ്‌കൂളില്‍ നിന്ന് ഇറങ്ങവെ മരം കടപുഴകി വീണു; ആറാം ക്ലാസുകാരി മരിച്ചു"
english_title: "a-tree-fell-down-sixth-class-girl-died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127114/a-tree-fell-down-sixth-class-girl-died"
published_at: "2023-07-03T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2c2eab37fd_1200-675-18905025-thumbnail-16x9-sddf.jpg"
keywords: []
---

# സ്‌കൂളില്‍ നിന്ന് ഇറങ്ങവെ മരം കടപുഴകി വീണു; ആറാം ക്ലാസുകാരി മരിച്ചു

> **Lead Summary:** കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്. 

## Article Content

കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്. 

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127114/a-tree-fell-down-sixth-class-girl-died)