---
title: "ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര ചിറയിൽ നൂറോളം മൽസ്യങ്ങൾ ചത്ത്പൊങ്ങി"
english_title: "Annapoornneswari temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127094/annapoornneswari-temple"
published_at: "2023-07-03T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2b2e617115_Screenshot_20230703_170651_UC_Browser.jpg"
keywords: []
---

# ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര ചിറയിൽ നൂറോളം മൽസ്യങ്ങൾ ചത്ത്പൊങ്ങി

> **Lead Summary:** **കണ്ണപുരം:** ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര ചിറയിൽ നൂറോളം മൽസ്യങ്ങൾ ചത്ത്പൊങ്ങി. കാലാവസ്ഥ വ്യതിയാനമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തര മലബാറിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ്.

## Article Content

**കണ്ണപുരം:** ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര ചിറയിൽ നൂറോളം മൽസ്യങ്ങൾ ചത്ത്പൊങ്ങി. കാലാവസ്ഥ വ്യതിയാനമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തര മലബാറിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ്.

രണ്ട് മൂന്ന് ദിവസമായി ഈ പ്രതിഭാസം തുടരുകയാണ്.ചിറയിലെ ചെറുതും വലതുമായ മൽസ്യങ്ങളാണ് ചത്ത്പൊങ്ങിയത്. ചിറയിലെ മറ്റു മൽസ്യങ്ങൾ ജീവനു വേണ്ടി മല്ലടിക്കുന്ന നിലയിലാണ്.രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത്പൊങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടന്നും പറയുന്നു.

കാലാവസ്ഥ വ്യതിയാനവും വൈകി വന്ന മഴയും കാരണമായിരിക്കാം ചിറയിലെ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ കാരണമെന്നും ജലവിഭവ വകുപ്പിനെയും ഫിഷറീസ് വകുപ്പിനെയും സമീപിക്കുമെന്നും ശ്രീ അന്നപൂർണേശ്വരി സേവാ സമതി സെക്രട്ടറി പി.കെ പത്മനാഭൻ നായർ പറഞ്ഞു.നാലര ഏക്കർ വിസ്തൃതിയുള്ള ചിറയിൽ ഇവിടെ എത്തുന്ന ഭക്തജനങ്ങൾ കുളിക്കുവാനും മറ്റുമായിട്ടാണ് ആണ് ആശ്രയിക്കുന്നത്.

ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് ചിറയിലെ വള്ളം പരിശോധിക്കുവാനുള്ള നടപടികൾ ഉടൻ നടത്തുമെന്ന് ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ കടുത്ത വേനൽ കാലത്ത് പോലും ജലസമൃദ്ധമാണ്.ചിറ നവീകരിച്ച് സൗന്തര്യവത്കരിക്കുന്നതിനായി എം.വിജിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127094/annapoornneswari-temple)