---
title: "വേറിട്ട കർമ്മ പദ്ധതികളുമായി ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റ പ്രവർത്തനം മാതൃകയാകുന്നു"
english_title: "cherukunnu lions club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127057/cherukunnu-lions-club"
published_at: "2023-07-03T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a29272e8551_Untitled-2-web.jpg"
keywords: []
---

# വേറിട്ട കർമ്മ പദ്ധതികളുമായി ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റ പ്രവർത്തനം മാതൃകയാകുന്നു

> **Lead Summary:** വേറിട്ട കർമ്മ പദ്ധതികളുമായി ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റ പ്രവർത്തനം മാതൃകയാകുന്നു. പദ്ധതികളുടെ ഉദ്ഘാടനം കണ്ണപുരത്ത് ചെറുകുന്ന് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഞ്ചോളം കർമ്മ പദ്ധതികളാണ് ലയൺസ് ക്ലബ്ബ് പുതിയ വാർഷിക പദ്ധതിയിൽ തുടക്കം കുറിച്ചത്.

## Article Content

വേറിട്ട കർമ്മ പദ്ധതികളുമായി ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റ പ്രവർത്തനം മാതൃകയാകുന്നു. പദ്ധതികളുടെ ഉദ്ഘാടനം കണ്ണപുരത്ത് ചെറുകുന്ന് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഞ്ചോളം കർമ്മ പദ്ധതികളാണ് ലയൺസ് ക്ലബ്ബ് പുതിയ വാർഷിക പദ്ധതിയിൽ തുടക്കം കുറിച്ചത്.

കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചത്. കണ്ണപുരം എസ്സ് എച്ച് ഒ അനിൽകുമാർ വൃക്ഷ തൈ നട്ട് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയതു. കണ്ണപുരം എസ്സ് ഐ സി ജെ സാംസൺ വിശിഷ്ടാതിഥിയായി. ചെറുകുന്ന് പോസ്റ്റ് ഓഫിസ് പരിസരത്ത് പൂന്തോട്ടം ഒരുക്കുന്ന പദ്ധതിക്കും തുടക്കമായി. ഇതിന്റെ ഭാഗമായി പോസ്റ്റോഫീസിൽ പൂച്ചെടികൾ വിതരണം ചെയ്തു. ഇപി അനിൽ കുമാർ പൂചെടികൾ ഏറ്റുവാങ്ങി.

ലയൺസ് ക്ലബ്ബ് വാർഷിക കർമ്മ പദ്ധതിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾ രക്തദാനം നടത്തി. കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്കിൽ എത്തിയാണ് രക്തം നൽകിയത്. എസ്സ് എ പി കുഞ്ഞഹമ്മത്, പി വിജയൻ , മിഥുൻ, പി കെ മുരളീധരൻ ,കെ സത്യജിത്ത് എന്നിവർ രക്തദാനം നിർവ്വഹിച്ചു. ചെറുകുന്നിലെ ഡോ: കെ പി പത്മിനി, ഡോ: ജയകൃഷ്ണൻ എന്നിവരെ ആദരിച്ചു.

ചാർട്ടഡ് അകൗണ്ടന്റ് ദിനാചരണത്തിന്റെ ഭാഗമായി സിന്ത അരയാക്കണ്ടി സുകേഷിനെ ആദരിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ടി കെ രജീഷിന്റെ നിർദ്ധേശ പ്രകാരമാണ് പദ്ധതികൾ നടപ്പാക്കിയത്. പി കെ മുരളിധരൻ ,പി വിജയൻ , റിട്ട.കേണൽ കെ വി ചന്ദ്രൻ ,പി കെ പത്മനാഭൻ നായർ , കെ സത്യജിത്ത്, ശക്തി ബിജു, മിനർവ മനോജ്, എസ്സ് എപി കുഞ്ഞഹമ്മദ്, ഗിരീഷ് കുമാർ പി വി , പ്രസാദ്, കെ വി പ്രകാശൻ , നകുൽ ,മിഥുൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127057/cherukunnu-lions-club)