---
title: "കണ്ണപുരം റോട്ടറിയുടെ 2023-2024 സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു"
english_title: "kannapuram rotary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127056/kannapuram-rotary"
published_at: "2023-07-03T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a292120d5f1_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം റോട്ടറിയുടെ 2023-2024 സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

> **Lead Summary:** കണ്ണപുരം റോട്ടറിയുടെ 2023-2024 സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങ് വെള്ളിക്കീൽ വേവ്സിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനി ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു, റോട്ടറി ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ നികേഷ് കാക്കാമണി അദ്ധ്യയ്ക്ഷത വഹിച്ചു, പുതിയ ഭാരവാഹികൾ എ.സി.രാജൻ പ്രസിഡണ്ട്, ശ്രീജിത്ത് ശിവൻ സെക്രട്ടറി, പി.പി സുരേന്ദ്രൻ ട്രഷറർ എന്നിവർ ചുമതലയേറ്റു,

## Article Content

കണ്ണപുരം റോട്ടറിയുടെ 2023-2024 സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങ് വെള്ളിക്കീൽ വേവ്സിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനി ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു, റോട്ടറി ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ നികേഷ് കാക്കാമണി അദ്ധ്യയ്ക്ഷത വഹിച്ചു, പുതിയ ഭാരവാഹികൾ എ.സി.രാജൻ പ്രസിഡണ്ട്, ശ്രീജിത്ത് ശിവൻ സെക്രട്ടറി, പി.പി സുരേന്ദ്രൻ ട്രഷറർ എന്നിവർ ചുമതലയേറ്റു,

ചടങ്ങിൽ പുതിയ അംഗങ്ങളെ അസിസ്റ്റന്റ് ഗവർണ്ണർ കെ. ചാത്തുക്കുട്ടി നമ്പ്യാർ ഇൻഡക്ട് ചെയ്തു, ക്ലബ്ബ് ബുള്ളറ്റിൻ ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ സുരേഷ് എൻ ഷേണായി പ്രകാശനം ചെയ്തു, ആദ്യ സർവീസ് പ്രൊജക്ട് സ്വാന്തന പരിചരണത്തിനായ് താവം ഈഗിൾ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന് വീൽ ചെയർ നൽകിക്കൊണ്ട് എം.വി മോഹൻദാസ് മേനോൻ നിർവ്വഹിച്ചു.

പ്രകൃതി സംരക്ഷണവും പൊതു സ്ഥലം ശുചിയായി സൂക്ഷിക്കുന്നതിനും ബോധവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കി വന്ന പാതയോര സൌന്തര്യവത്കരണത്തിന്റെ മൂന്നാം ഘട്ടമായി ഗേൾസ് ഹൈസ്കൂൾ കവാടം വരെ ചെടികൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതി ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു, ശ്രീജേഷ് പോച്ചപ്പൻ, നജ്മു കെ.വി, പി.ടി.എ പ്രസിഡണ്ട് കെ.ഷാജി, സി.വി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു, മുതിർന്ന അംഗങ്ങളായ വി.കെ.വിജയൻ, സി.ടി. നാരായണൻ, കെ.രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127056/kannapuram-rotary)