---
title: "പ്ലസ് വൺ പ്രവേശനം: എം എസ് എഫ് രാപകൽ സമരം നാളെ മുതൽ"
english_title: "msf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127048/msf-protest"
published_at: "2023-07-03T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a28e47c6506_news-card.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: എം എസ് എഫ് രാപകൽ സമരം നാളെ മുതൽ

> **Lead Summary:** **കണ്ണൂർ :**പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ ജില്ലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എം എസ് എഫ് സംസ്ഥാനത്തുടനീളം സമരങ്ങൾ നടക്കുകയാണ്.പരിപാടികളുടെ മൂന്നാം ഘട്ടം കണ്ണൂർ ജില്ലയിൽ ജൂലായ്‌ 4 ചൊവ്വാഴ്ച രാവിലെ 10 മുതൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കുകയാണ്.

## Article Content

**കണ്ണൂർ :**പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ ജില്ലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എം എസ് എഫ് സംസ്ഥാനത്തുടനീളം സമരങ്ങൾ നടക്കുകയാണ്.പരിപാടികളുടെ മൂന്നാം ഘട്ടം കണ്ണൂർ ജില്ലയിൽ ജൂലായ്‌ 4 ചൊവ്വാഴ്ച രാവിലെ 10 മുതൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കുകയാണ്.

ഓരോ വർഷം കൂടുംതോറും എസ് എസ് എൽ സി വിജയശതമാനം വർദ്ദിക്കുന്നതിനു അനുസരിച്ചു കൊണ്ടുള്ള പ്ലസ് വൺ സീറ്റ് ലഭ്യത വീശിഷ്യ മലബാറിൽ വലിയ പ്രതിസന്ധി ആണ് വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ളത്. പ്രസ്തുത വിഷയത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഗവണ്മെന്റ് ശ്വാശ്വതമായ പരിഹാരം കാണുകയോ സീറ്റ് അപര്യാപ്തത പരിഹരിക്കുകയോ ചെയ്തിട്ടില്ല. പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി ഓരോ വർഷവും മാർജിനൽ ഇൻക്രീസ് എന്ന പേരിൽ 65 പേരെ ഒരു ക്ലാസിൽ കുത്തി നിറക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

അതിനു പരിഹാരം പുതിയ ബാച്ചുകൾ അനുവദിക്കുക എന്നതാണ്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണത്തെക്കാൾ ഉയർന്ന വിജയമാണ് ഇത്തവണ എസ് എസ് എൽ സിയിൽ ഉണ്ടായിട്ടുള്ളത്. പക്ഷെ 5000 ഇൽ കൂടുതൽ കുട്ടികൾ ഇത്തവണയും പുറത്തിരിക്കേണ്ടി വരും എന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ ഐ ടി ഐ, പോളി ടെക്‌നിക് അടക്കമുള്ള കോഴ്സുകൾക്ക് പുറമെ ആണിത്. മണ്ഡലം അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ സീറ്റുകളുടെ കാര്യത്തിൽ വലിയ അന്തരം ആണ് നിലവിലുള്ളത്.

മൂന്നാം അലോട്മെന്റ് കഴിഞ്ഞിട്ടും നിരവധി വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭ്യമാകാതെ വന്നിട്ടുള്ളത്. ഫുൾ എ പ്ലസ് ലഭിച്ചിട്ടും ഇഷ്ട വിഷയം തെരെഞ്ഞെടുക്കാനോ സ്കൂൾ തെരെഞ്ഞെടുക്കാനോ കുട്ടികൾക്ക് സാധിക്കുന്നില്ല. മേൽ വിഷയങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ എം എസ് എഫ് സമര രംഗത്തുണ്ടാവും. പ്രസ്തുത വിഷയങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട്‌ ഇത് വരെ സർക്കാർ പുറത്ത് വിടാത്തതും ദുരൂഹമാണ്.

മേലെ റിപ്പോർട്ട്‌ പുറത്ത് വിട്ട് കൊണ്ട് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള പരിഹാര മാർഗങ്ങൾ സർക്കാർ നടപ്പിലാക്കണമെന്ന് എം എസ് എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപെട്ടു. വാർത്ത സമ്മേളനത്തിൽ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ, ജില്ലാ ക്യാമ്പസ്‌ വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം, കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി സുഹൈൽ പുറത്തിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127048/msf-protest)