---
title: "എം ഡി എം എയുമായി തളിപ്പറമ്പിൽ രണ്ട് യുവാക്കൾ പിടിയിലായി"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127047/mdma"
published_at: "2023-07-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a28d48872b7_news-card.jpg"
keywords: []
---

# എം ഡി എം എയുമായി തളിപ്പറമ്പിൽ രണ്ട് യുവാക്കൾ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ കുമാർ വിയും പാർട്ടിയും സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ 228 മില്ലിഗ്രാം എം ഡി എം എയുമായി തളിപ്പറമ്പ് ആസാദ് നഗർ സ്ട്രീറ്റ് നമ്പർ III ൽ താമസിക്കുന്ന കീഴാറ്റുക്കാരൻ വീട്ടിൽ മുഹമ്മദ്‌ മുനവീറിനെ പിടികൂടി.

## Article Content

തളിപ്പറമ്പ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ കുമാർ വിയും പാർട്ടിയും സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ 228 മില്ലിഗ്രാം എം ഡി എം എയുമായി തളിപ്പറമ്പ് ആസാദ് നഗർ സ്ട്രീറ്റ് നമ്പർ III ൽ താമസിക്കുന്ന കീഴാറ്റുക്കാരൻ വീട്ടിൽ മുഹമ്മദ്‌ മുനവീറിനെ പിടികൂടി.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ, സി.ഇ. ഒ മാരായ ഫെമിൻ, ഉല്ലാസ് ജോസ്, ഡബ്ലിയു സി ഇ ഓ നിത്യ, ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

  ഇന്നലെ തളിപ്പറമ്പ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ കെ കെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 267മില്ലിഗ്രാം എം ഡി എം എയുമായി തളിപ്പറമ്പ് സയ്യിദ് നഗറിലെ പുതിയ പുരയിൽ വീട്ടിൽ ഹിലാർ. പി വി (34)യെ പിടികൂടി. 

ഇയാൾക്കെതിരെ NDPS കേസെടുത്തു. പാർട്ടിയിൽ സി.ഇ. ഒ മാരായ റെനിൽ കൃഷ്ണൻ, ശ്യാംരാജ്, വിജിത് ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127047/mdma)