---
title: "എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127025/arrest-with-mdma"
published_at: "2023-07-03T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a28120dc2a1_news-card.jpg"
keywords: []
---

# എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ : **മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ടീമാണ് കണ്ണൂർ വലിയന്നൂരിലെ അക്ഷയം വീട്ടിൽ എം.വി. അക്ഷയ് രാജിനെ പിടികൂടിയത്. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി. പി. ജനാർദ്ദനൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**കണ്ണൂർ : **മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ടീമാണ് കണ്ണൂർ വലിയന്നൂരിലെ അക്ഷയം വീട്ടിൽ എം.വി. അക്ഷയ് രാജിനെ പിടികൂടിയത്. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി. പി. ജനാർദ്ദനൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ഇയാളുടെ കയ്യിൽ നിന്നും 18.62 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെത്തി. ഇയാളെ കുറെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. വാരം, വലിയന്നൂർ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അക്ഷയ് രാജ്. മുമ്പും ഇയാൾ മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

2021 ൽ പാലക്കാട്‌ ജില്ലയിൽ 4 കിലോയിലധികം കഞ്ചാവുമായി ഇയാളെ പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രിവന്റ്റീവ് ഓഫീസർ പി.കെ.അനിൽകുമാർ, കെ.സി.ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.സുജിത്ത്, സരിൻ രാജ്, ടി.കെ.ഷാൻ, ആർ.എസ്.വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർ വി.കെ.ഷൈന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127025/arrest-with-mdma)