---
title: "ദിശ കരിയർ ഗൈഡൻസ് ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു"
english_title: "carrier guidance class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126914/carrier-guidance-class"
published_at: "2023-07-03T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a24a443ee83_Untitled-2-web.jpg"
keywords: []
---

# ദിശ കരിയർ ഗൈഡൻസ് ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** ലൈബ്രറി കൗൺസിൽകുറുമാത്തൂർ നേതൃസമിതിയും മുയ്യം വില്ലേജിലെ ഏഴോളം അംഗീകൃത ലൈബ്രറികളുടെ കൂട്ടായ്മയായ മുയ്യം വില്ലേജ് സാംസ്കാരിക സമിതിയും ചേർന്ന് SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ വിജയികളായ മുഴുവൻ കുട്ടികളെയും മെഡൽ നൽകി അനുമോദിച്ചു.

## Article Content

ലൈബ്രറി കൗൺസിൽകുറുമാത്തൂർ നേതൃസമിതിയും മുയ്യം വില്ലേജിലെ ഏഴോളം അംഗീകൃത ലൈബ്രറികളുടെ കൂട്ടായ്മയായ മുയ്യം വില്ലേജ് സാംസ്കാരിക സമിതിയും ചേർന്ന് SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ വിജയികളായ മുഴുവൻ കുട്ടികളെയും മെഡൽ നൽകി അനുമോദിച്ചു.

പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി ചെയർമാൻ പി.വി വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നേതൃസമിതി കൺവീനർ സി.വി പ്രഭാകരൻ ,എം എം രവീന്ദ്രൻ എന്നിവർആശംസ നേർന്ന് സംസാരിച്ചു. സോൺ ട്രയിനർ കരിയർ ഗുരു ഒ.വി പുരുഷോത്തമൻ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. പരിപാടിക്ക് സാംസ്കാരിക വേദി കൺവീനർ. എം.വി വിജയൻ സ്വാഗതവും കെ.പി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126914/carrier-guidance-class)