---
title: "എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി: വായാട് ജേതാക്കൾ"
english_title: "ssf pariyaram sector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126911/ssf-pariyaram-sector"
published_at: "2023-07-03T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a24919496e0_news-card.jpg"
keywords: []
---

# എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി: വായാട് ജേതാക്കൾ

> **Lead Summary:** എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി: വായാട് ജേതാക്കൾ. മുപ്പതാമത് സാഹിത്യോത്സവിന് കുറ്റ്യേരിയുടെ മണ്ണിൽ ഉജ്ജ്വല പരിസമാപ്തി. രണ്ട് ദിവസങ്ങളിലായി ഇരുനൂറോളം മത്സരാർത്ഥികൾ കലാ വൈഭവം തീർത്ത പരിപാടിയിൽ 373 പോയിന്റുമായി വായാട് യൂണിറ്റ് ജേതാക്കളായി.

## Article Content

എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി: വായാട് ജേതാക്കൾ. മുപ്പതാമത് സാഹിത്യോത്സവിന് കുറ്റ്യേരിയുടെ മണ്ണിൽ ഉജ്ജ്വല പരിസമാപ്തി. രണ്ട് ദിവസങ്ങളിലായി ഇരുനൂറോളം മത്സരാർത്ഥികൾ കലാ വൈഭവം തീർത്ത പരിപാടിയിൽ 373 പോയിന്റുമായി വായാട് യൂണിറ്റ് ജേതാക്കളായി.

335 പോയിന്റുമായി തിരുവട്ടൂർ യൂണിറ്റ് രണ്ടാം സ്ഥാനവും ആതിഥേയരായ കുറ്റ്യേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ അബ്ദുൽ ബാസിത് അമാനി പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ സാഹിത്യോത്സവിന് വായാട് വേദിയരുളും. കേരള മുസ്‌ലിം ജമാഅത്ത തളിപ്പറമ്പ് സോൺ ജനറൽ സെക്രട്ടറി മുഹമ്മദലി മൗലവി തിരുവട്ടൂർ, സലാം മുസ്ലിയാർ, മൂസ ശാമിൽ ഹിശാമി, ശരീഫ് പരിയാരം അഫ്സൽ പുളിയൂൽ, മുഹമദലി തിരുവട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126911/ssf-pariyaram-sector)