---
title: "ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്: 'മുസ്ലിം ലീഗിനും സഹകരിക്കാം, സമസ്തക്ക് സ്വാഗതം': എം വി ഗോവിന്ദൻ"
english_title: "mv govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126789/mv-govindan"
published_at: "2023-07-02T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a181e503e4e_news-card.jpg"
keywords: []
---

# ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്: 'മുസ്ലിം ലീഗിനും സഹകരിക്കാം, സമസ്തക്ക് സ്വാഗതം': എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **ഹിന്ദുത്വ അജണ്ടയായ ഏക സിവില്‍ കോഡിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആദ്യ പരിപാടിയായി കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കുമെന്നും വര്‍ഗീയ വാദികളല്ലാത്ത എല്ലാവരെയും ക്ഷണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം: **ഹിന്ദുത്വ അജണ്ടയായ ഏക സിവില്‍ കോഡിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആദ്യ പരിപാടിയായി കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കുമെന്നും വര്‍ഗീയ വാദികളല്ലാത്ത എല്ലാവരെയും ക്ഷണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗും സമസ്തയും ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നിരുന്നു. പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. മുസ്ലിം ലീഗിനും സിപിഎമ്മിന്റെ പ്രക്ഷോഭത്തില്‍ സഹകരിക്കാമെന്ന് ഗോവിന്ദന്‍ പറഞ്ഞു. സമസ്തയെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126789/mv-govindan)