---
title: "സലാമത്ത് നഗർ വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "salamath nagar ward"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126786/salamath-nagar-ward"
published_at: "2023-07-02T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a17fc817191_news-card.jpg"
keywords: []
---

# സലാമത്ത് നഗർ വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സലാമത്ത് നഗർ വാർഡിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള വാർഡ് മുസ്ലിം ലീഗ് - യൂത്ത് ലീഗ് കമ്മിറ്റിയുടെ അനുമോദന സദസ്സും രക്ഷിതാക്കൾക്കുള്ള കൗൺസിലിങ് ക്ലാസും ജൂലൈ 2 ഞായറാഴ്ച രാവിലെ 10മണിക്ക് അബൂബക്കർ സിദ്ദിഖ് ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**തളിപ്പറമ്പ: **സലാമത്ത് നഗർ വാർഡിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള വാർഡ് മുസ്ലിം ലീഗ് - യൂത്ത് ലീഗ് കമ്മിറ്റിയുടെ അനുമോദന സദസ്സും രക്ഷിതാക്കൾക്കുള്ള കൗൺസിലിങ് ക്ലാസും ജൂലൈ 2 ഞായറാഴ്ച രാവിലെ 10മണിക്ക് അബൂബക്കർ സിദ്ദിഖ് ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്നു.

മുസ്ലിം ലീഗ് സലാമത്ത് നഗർ വാർഡ് ജനറൽസെക്രട്ടറി മുനീർ സി യുടെ അധ്യക്ഷതയിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു വാർഡിലുള്ള പന്ത്രണ്ടോളം വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് കെ പി യുടെ നെത്രത്വത്തിൽ നടന്നു.

വാർഡ് കൗൺസിലർ സാഹിദ കെ പി, അബു നാലാമുറ്റം, സിദ്ദിഖ് ഗാന്ധി, ഷബീർ മുക്കോല, ഹനീഫ പി കെ, നൗഷാദ് കെ, സാലി പി കെ, തുടങ്ങിയവർ സംസാരിച്ചു. സീതി സാഹിബ്‌ സ്കൂൾ അദ്ധ്യാപകൻ ഷഫീഖ് പി എ വി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള കൗൺസിലിങ് ക്ലാസ്സ്‌ അവതരിപ്പിച്ചു. കെ സി മുസ്തഫ സ്വാഗതവും മൻസൂർ കൊടിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126786/salamath-nagar-ward)