---
title: "നവദമ്പതികള്‍ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; യുവതിയെ രക്ഷിച്ചു"
english_title: "couples"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126758/couples"
published_at: "2023-07-02T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a15a0de337c_Untitled-2-web.jpg"
keywords: []
---

# നവദമ്പതികള്‍ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; യുവതിയെ രക്ഷിച്ചു

> **Lead Summary:** **കോഴിക്കോട്: **നവ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **നവ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.

ഞായാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.ആറുമാസം മുന്‍പാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്.
ജിതിനും വര്‍ഷയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ നിന്നിറിങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126758/couples)