---
title: "പച്ചക്കറി വില വർദ്ധനവിൽ സർക്കാർ ഇടപെടൽ, വിലകുറയും,  അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നുമുതൽ പച്ചക്കറി എത്തും"
english_title: "Government intervention in raising vegetable prices, lowering prices and bringing in vegetables from neighboring states from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12671/government-intervention-in-raising-vegetable-prices-lowering-prices-and-bringing-in-vegetables-from-neighboring-states-from-today"
published_at: "2021-11-25T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f2294edddf_Untitled-2 web.jpg"
keywords: []
---

# പച്ചക്കറി വില വർദ്ധനവിൽ സർക്കാർ ഇടപെടൽ, വിലകുറയും,  അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നുമുതൽ പച്ചക്കറി എത്തും

> **Lead Summary:** **തിരുവനന്തപുരം; **കുതിച്ചുയർന്ന പച്ചക്കറി വിലവർധനവിനെ നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇന്നു മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും.

## Article Content

**തിരുവനന്തപുരം; **കുതിച്ചുയർന്ന പച്ചക്കറി വിലവർധനവിനെ നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇന്നു മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും.

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. 

വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയർന്നതോടെ കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാണ് ശ്രമം.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12671/government-intervention-in-raising-vegetable-prices-lowering-prices-and-bringing-in-vegetables-from-neighboring-states-from-today)