---
title: "ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു; സംസ്ഥാനത്ത് രാത്രിയോടെ മഴ ശക്തിപ്പെടും"
english_title: "heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126695/heavy-rain"
published_at: "2023-07-02T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a12afa2f35b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു; സംസ്ഥാനത്ത് രാത്രിയോടെ മഴ ശക്തിപ്പെടും

> **Lead Summary:** ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു. ഇത്‌ നാളെ തമിഴ്നാട് തീരത്ത് ന്യൂനമർദം സൃഷ്ടിക്കും. വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഒഡിഷ തീരം കടക്കും. തുടക്കത്തിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമ്പോൾ മദ്ധ്യ - വടക്കൻ ജില്ലകളിൽ മഴ അതിശക്തമാകും.ന്യൂനമർദം മൂന്നു നാല് ദിവസം സഞ്ചരിക്കും. അറബികടലിൽ നിന്നും ഈർപ്പം കേരളത്തിന്‌ മുകളിലൂടെ വലിച്ചടുക്കുമ്പോൾ അതിശക്തമായ മഴ. ജൂലൈ 3 മുതൽ 9 വരെ ഈ മഴ തുടർന്നേക്കും.

## Article Content

ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു. ഇത്‌ നാളെ തമിഴ്നാട് തീരത്ത് ന്യൂനമർദം സൃഷ്ടിക്കും. വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഒഡിഷ തീരം കടക്കും. തുടക്കത്തിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമ്പോൾ മദ്ധ്യ - വടക്കൻ ജില്ലകളിൽ മഴ അതിശക്തമാകും.ന്യൂനമർദം മൂന്നു നാല് ദിവസം സഞ്ചരിക്കും. അറബികടലിൽ നിന്നും ഈർപ്പം കേരളത്തിന്‌ മുകളിലൂടെ വലിച്ചടുക്കുമ്പോൾ അതിശക്തമായ മഴ. ജൂലൈ 3 മുതൽ 9 വരെ ഈ മഴ തുടർന്നേക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126695/heavy-rain)