---
title: "ബന്ധുവിനെ വാഹനമിടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ"
english_title: "Pitikittappulli arrested after 31 years in case of hitting a relative with a vehicle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12668/pitikittappulli-arrested-after-31-years-in-case-of-hitting-a-relative-with-a-vehicle"
published_at: "2021-11-25T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f201ddf4d6_Untitled-2 web.jpg"
keywords: []
---

# ബന്ധുവിനെ വാഹനമിടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** **വളപട്ടണം :** വളപട്ടണത്ത് ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ 31 വർഷത്തിന് ശേഷം വളപട്ടണം പോലീസ് പിടികൂടി. വളപട്ടണം പുതിയ മഠത്തിൽ ഹൗസിൽ പി.എം അഷ്റഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**വളപട്ടണം :** വളപട്ടണത്ത് ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ 31 വർഷത്തിന് ശേഷം വളപട്ടണം പോലീസ് പിടികൂടി. വളപട്ടണം പുതിയ മഠത്തിൽ ഹൗസിൽ പി.എം അഷ്റഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

മാതൃ സഹോദരൻ ഹക്കീമിനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച കേസിൽ പോലീസ് പിടികിട്ടാപ്പുള്ളിയായി നടക്കുകയായിരുന്നു.

വളപട്ടണം ഇൻസ്‌പെക്ടർ എം. രാജേഷ് കല്യാശ്ശേരിയുടെ നിർദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ലവൻ, ശ്രീജിത്ത് എന്നിവരാണ് ബുധനാഴ്ച പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12668/pitikittappulli-arrested-after-31-years-in-case-of-hitting-a-relative-with-a-vehicle)