---
title: "ജയിലിൽ റിമാൻ്റ് തടവുകാരനെ കുത്തി പരിക്കേൽപ്പിച്ചു"
english_title: "clash in jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126563/clash-in-jail"
published_at: "2023-07-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a057323b9c2_download_(1).jfif"
keywords: []
---

# ജയിലിൽ റിമാൻ്റ് തടവുകാരനെ കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** **കണ്ണൂർ; **ജയിലിൽ റിമാൻ്റ് തടവുകാരനെ കുത്തി പരിക്കേൽപ്പിച്ചു.പത്താം ബ്ലോക്കിൽ റിമാൻ്റിൽ കഴിയുന്ന മലപ്പുറം തിരൂർ സ്വദേശി നൗഫലിനെ യാണ് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്.

## Article Content

**കണ്ണൂർ; **ജയിലിൽ റിമാൻ്റ് തടവുകാരനെ കുത്തി പരിക്കേൽപ്പിച്ചു.പത്താം ബ്ലോക്കിൽ റിമാൻ്റിൽ കഴിയുന്ന മലപ്പുറം തിരൂർ സ്വദേശി നൗഫലിനെ യാണ് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്.

ഇന്നലെ ഉച്ചക്ക് ഉച്ചഭക്ഷണ സമയത്ത് ടി.വി.കണ്ടുകൊണ്ടിരിക്കെ ചാനൽ മാറ്റി മാറ്റി ടി.വി. പ്രവർത്തിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് റിമാൻ്റ് തടവുകാരനും കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ പ്രതിയുമായ കോഴിക്കോട് കക്കട്ട് സ്വദേശി അൽത്താഫ് (38) ആണ് മൂർച്ഛയുള്ള ആയുധം കൊണ്ട് നൗഫിലിൻ്റെ കഴുത്തിന് വെട്ടിയത്.

പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിൽ അധികൃതരുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126563/clash-in-jail)