---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ കത്തി നശിച്ചു"
english_title: "goods auto"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126562/goods-auto"
published_at: "2023-07-01T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a056ca55d2d_Untitled-2-web.jpg"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ കത്തി നശിച്ചു

> **Lead Summary:** **വളപട്ടണം;** വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ കത്തി നശിച്ചു.അഴീക്കോട് വൻ കുളത്ത് വയൽ പഴയ കെ.എസ്.ഇ.ബി.ഓഫീസിന് സമീപം താമസിക്കുന്ന നികേഷിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.13.എ.എസ്.2785 നമ്പർ ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്.

## Article Content

**വളപട്ടണം;** വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ കത്തി നശിച്ചു.അഴീക്കോട് വൻ കുളത്ത് വയൽ പഴയ കെ.എസ്.ഇ.ബി.ഓഫീസിന് സമീപം താമസിക്കുന്ന നികേഷിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.13.എ.എസ്.2785 നമ്പർ ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്.

ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം.തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാർ വെള്ളമൊഴിച്ച് തീണ അണക്കുകയായിരുന്നു. ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126562/goods-auto)