---
title: "എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് കൂനം വേദിയാകും "
english_title: "ssf kurumathoor sector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126508/ssf-kurumathoor-sector"
published_at: "2023-07-01T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a026fca2306_news-card.jpg"
keywords: []
---

# എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് കൂനം വേദിയാകും 

> **Lead Summary:** **കൂനം; **എസ് എസ് എഫ് മുപ്പതാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് കൂനം വേദിയാകും.ജൂലായ് 1,2 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവിൽ 7 വേദികളിലായി 120 ഇനങ്ങളിൽ 7 യൂണിറ്റുകളിൽ നിന്നായി 160 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഞായറാഴ്ച രവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ഭാർഗവൻ പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്യും.

## Article Content

**കൂനം; **എസ് എസ് എഫ് മുപ്പതാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് കൂനം വേദിയാകും.ജൂലായ് 1,2 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവിൽ 7 വേദികളിലായി 120 ഇനങ്ങളിൽ 7 യൂണിറ്റുകളിൽ നിന്നായി 160 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഞായറാഴ്ച രവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ഭാർഗവൻ പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്യും.

എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി അർഷദ് പട്ടുവം സന്ദേശ പ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി നസീഫ് അമാനിയുടെ നേതൃത്വത്തിൽ ഇശൽ നിശ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സോൺ പ്രസിഡന്റ് ശംസുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും.

ഒ. സി അഷ്കർ സഖാഫി അനുമോദന പ്രഭാഷണം നടത്തും. മുപ്പതാമത് സെക്ടർ സാഹിത്യോത്സവിലെ കിരീട ജേതാക്കളെ അബ്ദുസ്സമദ് അമാനി പട്ടുവം പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126508/ssf-kurumathoor-sector)