---
title: "അധികാരത്തിൽ വന്നാൽ പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കും; കെ.സുധാകരൻ"
english_title: "k sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126310/k-sudhakaran"
published_at: "2023-07-01T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fa7fcefcc9_news-card.jpg"
keywords: []
---

# അധികാരത്തിൽ വന്നാൽ പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കും; കെ.സുധാകരൻ

> **Lead Summary:** **കണ്ണൂർ : **യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പിണറായി സർക്കാർ നടത്തിയ എല്ലാ അഴിമതിയും അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ : **യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പിണറായി സർക്കാർ നടത്തിയ എല്ലാ അഴിമതിയും അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ പണം തട്ടിയെടുത്ത് നാടിന്റെ മുഖ്യമന്ത്രിയായി വിലസുന്ന താങ്കളുടെ ഭരണത്തിനുമുണ്ട് ഒരു അവസാനദിവസം. സി.പി.എം. അക്രമത്തിൽ മരണം മുഖാമുഖം കണ്ടയാളാണ് ഞാൻ. 28 സഹപ്രവർത്തകരെ കൊന്നൊടുക്കിയ സി.പി.എമ്മുമായി ‘നോ കോംപ്രമൈസ്’ എന്ന് അവസാന ശ്വാസംവരെയും പറയും. കള്ളക്കേസിൽ കുടുക്കി വിഴുങ്ങിക്കളയാമെന്ന് കരുതേണ്ടാ -സുധാകരൻ പറഞ്ഞു. മോൻസന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ കൈയിൽ യാതൊരു തെളിവുമില്ല. ഇവിടെ നിയമവും നിയമ വ്യവസ്ഥയുമുണ്ടെങ്കിൽ നിഷ്‌പ്രയാസം പുറത്തുവരും. മോൻസന്റെ വീട്ടിൽ പോയ കാര്യം സമ്മതിക്കുന്നു. പല പ്രമുഖരും അവിടെ പോയിട്ടുണ്ട്. ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് ഒരു തെളിവും ലഭിച്ചിട്ടില്ല കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ മുഴുവൻ പണവും തിരിച്ച് നൽകി. മുഴുവൻ ഷെയറുകളും അതത് ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് നൽകി. പോലീസ് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതാണ്. തട്ടിപ്പ് നടത്തി ജീവിച്ച പാരമ്പര്യമില്ല. അധ്വാനിച്ചാണ് ജീവിച്ചത്. ഇക്കാര്യത്തിൽ ഒരു സി.പി.എമ്മുകാരന്റെയും ഔദാര്യം വേണ്ടാ -സുധാകരൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126310/k-sudhakaran)