---
title: "എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "sslc, plus two "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126187/sslc-plus-two"
published_at: "2023-06-30T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ecb8d8b572_Untitled-2-web.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി ബഹു കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി പി ദിവ്യ ഉൽഘടനം ചെയ്തു. വിജയികൾക്ക് ഉപഹാരവിതരണവും നടത്തി.

## Article Content

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി ബഹു കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി പി ദിവ്യ ഉൽഘടനം ചെയ്തു. വിജയികൾക്ക് ഉപഹാരവിതരണവും നടത്തി.

ചടങ്ങിൽ സംഘടന ജില്ല പ്രസിഡന്റ്‌ സുകേഷ് കുമാർ വി സി അധ്യക്ഷതവഹിച്ചു. സംഘടന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ വീശിഷ്ടാഥി തിയായി സംസാരിച്ചു. ചടങ്ങിന് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാജി കെ, സംഘടന സംസ്ഥാന കൗൺസിലർ വി വി ഷാജി, ജില്ല ട്രെഷറർ പ്രനിൽ കുമാർ കെ എ, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ നെൽസൺ ടി തോമസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126187/sslc-plus-two)