---
title: "തളിപ്പറമ്പിലെ കടയിൽ കവർച്ച, 5000 രൂപയുടെ സാധനങ്ങൾ മോഷണം പോയി"
english_title: "Robbery at shop in Thaliparamba, goods worth Rs 5,000 stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12590/robbery-at-shop-in-thaliparamba-goods-worth-rs-5000-stolen"
published_at: "2021-11-24T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e36f686ae3_fabee180-7615-4577-a49e-ac9ab46b1c88.jpg"
keywords: []
---

# തളിപ്പറമ്പിലെ കടയിൽ കവർച്ച, 5000 രൂപയുടെ സാധനങ്ങൾ മോഷണം പോയി

> **Lead Summary:** ** തളിപ്പറമ്പ്:** മാർക്കറ്റ് റോഡിലെ ഭാരത് ബസാറിലെ മദീന ബസാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം.

## Article Content

** തളിപ്പറമ്പ്:** മാർക്കറ്റ് റോഡിലെ ഭാരത് ബസാറിലെ മദീന ബസാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം.

കണ്ണപുരത്തെ എം ടി ഷറഫുദ്ദീൻ ഉടമസ്ഥതയിലുള്ളതാണ് അത്തർ, ഡ്യൂട്ടി ഫ്രീ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവ വിൽപന നടത്തുന്ന സ്ഥാപനമാണിത്.

കടയുടെ ഷട്ടർ കുത്തിത്തുറന്നാണ് കള്ളൻ അകത്തുകടന്നത്. വാച്ച് ഉൾപ്പെടെ 5000 രൂപയുടെ സാധനങ്ങളാണ് കവർച്ച ചെയ്തത് എന്നാണ് നിഗമനം. പണം കടയിൽ സൂക്ഷിക്കാറില്ല. രാവിലെ 7 മണിയോടെ എത്തിയ അടുത്ത കടകളിലെ ജീവനക്കാരാണ് സംഭവം കണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12590/robbery-at-shop-in-thaliparamba-goods-worth-rs-5000-stolen)