---
title: "പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതി അറസ്റ്റില്‍"
english_title: "Co-accused arrested for absconding in POCSO case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12578/co-accused-arrested-for-absconding-in-pocso-case"
published_at: "2021-11-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e26854d5ad_OIP (1).jpg"
keywords: []
---

# പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതി അറസ്റ്റില്‍

> **Lead Summary:** **ചെറുപുഴ: **പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കാറില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതിയും പോലിസ് പിടിയിലായി.

## Article Content

**ചെറുപുഴ: **പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കാറില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതിയും പോലിസ് പിടിയിലായി.

കാസര്‍കോട് കൊന്നക്കാട് സ്വദേശി സാജു തോമസിനെ(53)യാണ് ചെറുപുഴ എസ്.ഐ എം.പി ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. രണ്ടുമാസം മുമ്പ് ചെറുപുഴ ടൗണില്‍ വച്ചായിരുന്നു സംഭവം.

17കാരനെ കാറില്‍ കയറ്റി പീഡനത്തിനിരയാക്കിയെന്ന പോക്‌സോ കേസിലാണ് അറസ്റ്റ്. നേരത്തെ മുഖ്യപ്രതിയായ രയരോം സ്‌കൂളിലെ അധ്യാപകനെ കേസില്‍ അറസ്റ്റു ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12578/co-accused-arrested-for-absconding-in-pocso-case)