---
title: "സ്ത്രീയുടെ  മൂന്ന് പവന്റെ താലിമാല കവർന്ന കേസിൽ യുവാവ് പിടിയിൽ"
english_title: "Youth held in connection with theft of woman's three pawan's thalimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12576/youth-held-in-connection-with-theft-of-womans-three-pawans-thalimala"
published_at: "2021-11-24T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e253929f9b_,.jpg"
keywords: []
---

# സ്ത്രീയുടെ  മൂന്ന് പവന്റെ താലിമാല കവർന്ന കേസിൽ യുവാവ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി:** പഴയങ്ങാടിബസ് സ്റ്റാന്റിൽ നിന്ന് സ്ത്രീയുടെ മൂന്നര പവന്റെ താലിമാല കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ.അതിയടം പാലോട്ട് കവിന് സമീപത്തെ എ പി വത്സൻനെയാണ് പഴയങ്ങാടി പൊലീസും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**പഴയങ്ങാടി:** പഴയങ്ങാടിബസ് സ്റ്റാന്റിൽ നിന്ന് സ്ത്രീയുടെ മൂന്നര പവന്റെ താലിമാല കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ.അതിയടം പാലോട്ട് കവിന് സമീപത്തെ എ പി വത്സൻനെയാണ് പഴയങ്ങാടി പൊലീസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അമ്മയോടൊപ്പം കണ്ണൂരിൽ പി എസ് സി പരീക്ഷ എഴുതാൻ പോയി തിരിച്ച് വരവേയാണ് രാമന്തളി ചിറ്റടി സ്വദേശിനിയായ സോണി എൽ ജോസഫിന്റെ താലിമാലയാണ് നഷ്ടപെട്ടത്.സംഭവം അറിഞ്ഞ് പഴയങ്ങാടി പോലിസും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി എങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

തുടർന്ന് പൊലീസ് സമീപമുള്ള സ്ഥലങ്ങളിലെ സി.സി ക്യാ മറ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയകരമായി കണ്ട യുവാവിന്റ ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

പഴയങ്ങാടി ബസ്സ്റ്റാന്റിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.എന്ന്' എസ്.ഐ.ഷാജു പറഞ്ഞു. എസ്.ഐ രാജഗോപാലൻ,പ്രിൻസിപ്പൾ എസ് ഐ കെ ഷാജു,എ എസ് ഐ മനോജ്,സീനിയർ സിപിഒ സയ്യിദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12576/youth-held-in-connection-with-theft-of-womans-three-pawans-thalimala)