---
title: "കെ.ഫോൺ പദ്ധതിയിൽ മൊബൈൽ ഷോപ്പുകളെ പങ്കാളിയാക്കണം.(MPRAK)"
english_title: "Mobile shops should be involved in kphone scheme... MPRAK"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12575/mobile-shops-should-be-involved-in-kphone-scheme-mprak"
published_at: "2021-11-24T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e244262f6f_6333c9cc-279f-46e2-8acc-bd764ed4bd40.jpg"
keywords: []
---

# കെ.ഫോൺ പദ്ധതിയിൽ മൊബൈൽ ഷോപ്പുകളെ പങ്കാളിയാക്കണം.(MPRAK)

> **Lead Summary:** സംസ്ഥാന സർക്കാരിൻറെ ഇൻറർനെറ്റ് പദ്ധതിയായ കെ.ഫോൺ പദ്ധതി നടത്തിപ്പിൽ മൊബൈൽ ഷോപ്പുകളെയും പങ്കാളികളാക്കണമെന്ന് മൊബൈൽ ഫോൺ റീടെയ്ലേർസ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് മേഖല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

സംസ്ഥാന സർക്കാരിൻറെ ഇൻറർനെറ്റ് പദ്ധതിയായ കെ.ഫോൺ പദ്ധതി നടത്തിപ്പിൽ മൊബൈൽ ഷോപ്പുകളെയും പങ്കാളികളാക്കണമെന്ന് മൊബൈൽ ഫോൺ റീടെയ്ലേർസ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് മേഖല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻറ് ഷമീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡൻറ് കെ എസ് റിയാസ് ഉദ്ഘാടനം ചെയ്തു.മെമ്പർ മാർക്കുള്ള ഐഡി കാർഡ് വിതരണോൽഘാടനം തളിപ്പറമ്പ നഗരസഭാ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കിൽ പത്മനാഭൻ നിർവഹിച്ചു.

2021 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൗഷാദ് വി.എം. പ്രസിഡണ്ട് , ഷുക്കൂർ വളക്കൈ ജന. സെക്രട്ടറി, വിനോദ്. വി കെ. ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

യൂണിറ്റ് രക്ഷാധികാരിയായി ഷമീം മൊബൈൽ ട്രാക്ക് ,വൈസ് പ്രസിഡണ്ടുമാരായി മജീദ് സി കെ ,ഇയാസ് കെവി , .എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അസീസ് കുട്ടൻ ,ഹാരിസ് കെവി എന്നിവരെയും പ്രവർത്തക സമിതിയംഗങ്ങളായി സലാം റിംഗ്ടോൺ, ജിജീഷ് സി, മഷൂദ്, ഫായിസ്. സി.പി., മുഹമ്മദ് പി.വി, ഫൈസൽ .കെ, ജസീം . ഫാസിൽ കെ.എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തിൽ ജില്ലാരക്ഷാധികാരി സലാം തളിപ്പറമ്പ്,ജില്ലാ ഭാരവാഹികളായ ഇല്യാസ് , അബ്ദുൽ ഖാദർ,അസ്കർ പാനൂർ സലാം സെൽ വേൾഡ് , സലാം പഴയങ്ങാടി എന്നിവർ പ്രസംഗിച്ചു. എൻ.പി.ഷുക്കൂർ സ്വാഗതവും വിനോദ് വി.കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12575/mobile-shops-should-be-involved-in-kphone-scheme-mprak)