---
title: "ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ"
english_title: "unit charge of electricity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125744/unit-charge-of-electricity"
published_at: "2023-06-28T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c2cfc0cb7b_Untitled-2-web.jpg"
keywords: []
---

# ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ

> **Lead Summary:** **തിരുവനന്തപുരം:** ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്താണ് 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്.

## Article Content

**തിരുവനന്തപുരം:** ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്താണ് 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്.

പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് ചെലവഴിച്ച തുകയില്‍ നേരിയ കുറവ് വന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന സര്‍ചാര്‍ജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് പിരിക്കുന്നത് അടുത്ത ആറുമാസത്തിലേറെ തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125744/unit-charge-of-electricity)