---
title: "തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ പതിവാകുന്നത് ട്രാഫിക് സ്റ്റേഷന്റെ അഭാവം കൊണ്ട്: വാർത്തക്ക് കൂടുതൽ പ്രതികരണങ്ങൾ"
english_title: "feedback of traffic news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125711/feedback-of-traffic-news"
published_at: "2023-06-28T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c14b3d66bd_new-copyyy.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ പതിവാകുന്നത് ട്രാഫിക് സ്റ്റേഷന്റെ അഭാവം കൊണ്ട്: വാർത്തക്ക് കൂടുതൽ പ്രതികരണങ്ങൾ

> **Lead Summary:** തളിപ്പറമ്പിലെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണം ട്രാഫിക് സ്റ്റേഷന്റെ അഭാവം. താലൂക്ക് ആസ്ഥാനമായിട്ടുപോലും നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും തളിപ്പറമ്പിൽ ട്രാഫിക് സ്റ്റേഷൻ അനുവദിക്കുന്നില്ല എന്ന പരാതിയാണ് നഗരസഭക്കുള്ളത്. അനധികൃത പാർക്കിങ്ങും മറ്റും മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പ്രതികരണവുമായി താലൂക് വികസന സമിതിയും നഗരസഭയും രംഗത്തെത്തിയത്.

## Article Content

തളിപ്പറമ്പിലെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണം ട്രാഫിക് സ്റ്റേഷന്റെ അഭാവം. താലൂക്ക് ആസ്ഥാനമായിട്ടുപോലും നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും തളിപ്പറമ്പിൽ ട്രാഫിക് സ്റ്റേഷൻ അനുവദിക്കുന്നില്ല എന്ന പരാതിയാണ് നഗരസഭക്കുള്ളത്. അനധികൃത പാർക്കിങ്ങും മറ്റും മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പ്രതികരണവുമായി താലൂക് വികസന സമിതിയും നഗരസഭയും രംഗത്തെത്തിയത്.

ട്രാഫിക് സ്റ്റേഷനില്ലാതെ ഇത്രയും വലിയ ഒരു നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നാണ് ആർ ഡി ഓ തളിപ്പറമ്പ ന്യൂസിനോട് പ്രതികരിച്ചത്‌. നഗരം അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഗതാഗത തടസ്സവും അനധികൃത പാർക്കിംഗ് പ്രശ്നങ്ങളും.

ഇതിന് ശാശ്വത പരിഹാരം വേണമെന്ന നിലയിലാണ് ട്രാഫിക് സ്റ്റേഷൻ എന്ന ആവശ്യം ഉന്നയിക്കുന്നത്. ട്രാഫിക് പൊലീസിന്റെ ആഭാവമാണ് നഗരത്തെ ഇത്രയധികം ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്ന ഒരു അവസ്ഥയിലെത്തിച്ചത്. അതിനാൽ നഗരസഭയും താലൂക്ക് വികസന സമിതിയും ആവശ്യപ്പെടുന്ന പോലെ ഒരു ട്രാഫിക് സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125711/feedback-of-traffic-news)