---
title: "നാഥനില്ലാ കളരിയായി തളിപ്പറമ്പ് നഗരം: നഗരത്തിൽ തിരക്കേറിയതോടെ സീബ്ര ലൈനിലും വാഹനപാർക്കിങ്"
english_title: "parking issues in thalipparamba town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125628/parking-issues-in-thalipparamba-town"
published_at: "2023-06-28T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bcf221f1ff_IMG-20230628-WA0068.jpg"
keywords: []
---

# നാഥനില്ലാ കളരിയായി തളിപ്പറമ്പ് നഗരം: നഗരത്തിൽ തിരക്കേറിയതോടെ സീബ്ര ലൈനിലും വാഹനപാർക്കിങ്

> **Lead Summary:** **തളിപ്പറമ്പ് : **ഗതാഗതതടസ്സങ്ങളിൽപ്പെട്ട് തളിപ്പറമ്പ് നഗരം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനപാർക്കിങ്.പെരുന്നാൾ തിരക്ക് കൂടി ആയപ്പോൾ വാഹനപർക്കിങ് സീബ്ര ലൈനിലുമെത്തി. എവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ്‌ വച്ചിട്ടുണ്ടോ അവിടെ കൊണ്ടുപോയി വലിച്ചെറിയുന്ന മലയാളികളുടെ മനോഭാവം തന്നെയാണ് വാഹന പാർക്കിങ്ങിന്റെ കാര്യത്തിലും.മെയിൻ റോഡിൽ നൊ പാർക്കിംഗ് ബോർഡ്‌ വച്ചതിനു ചുറ്റുമാണ് വാഹനങ്ങൾ പാർക്ക്‌ ചെയ്തിട്ടുള്ളത്.

## Article Content

**തളിപ്പറമ്പ് : **ഗതാഗതതടസ്സങ്ങളിൽപ്പെട്ട് തളിപ്പറമ്പ് നഗരം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനപാർക്കിങ്.പെരുന്നാൾ തിരക്ക് കൂടി ആയപ്പോൾ വാഹനപർക്കിങ് സീബ്ര ലൈനിലുമെത്തി. എവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ്‌ വച്ചിട്ടുണ്ടോ അവിടെ കൊണ്ടുപോയി വലിച്ചെറിയുന്ന മലയാളികളുടെ മനോഭാവം തന്നെയാണ് വാഹന പാർക്കിങ്ങിന്റെ കാര്യത്തിലും.മെയിൻ റോഡിൽ നൊ പാർക്കിംഗ് ബോർഡ്‌ വച്ചതിനു ചുറ്റുമാണ് വാഹനങ്ങൾ പാർക്ക്‌ ചെയ്തിട്ടുള്ളത്.

റോഡരികിലും നടപ്പാതയിലും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ദേശീയപാതയിൽ പൂക്കോത്ത്‌നട മുതൽ ക്രമംതെറ്റിച്ച്‌ നിർത്തിയിടുന്ന വാഹനങ്ങളുടെ കാഴ്ചയാണ്. മിക്ക ദിവസങ്ങളിലും ഇവിടെ ഗതാഗതതടസ്സമാണ്. സ്കൂൾ, കോളേജ് ബസുകളടക്കം നിരവധി വാഹനങ്ങൾ പോകുന്ന വഴിയാണിത്.

നേരത്തേ പോലീസ് ചില പരിഷ്കാരങ്ങൾ വരുത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവിടെ ഗതാഗതം ശ്രദ്ധിക്കാറേയില്ല. തളിപ്പറമ്പ് നഗരത്തിന്റെ തിരക്കേറിയ ഭാഗമായ മൂത്തേടത്ത് സ്കൂൾ പരിസരത്താണ് സീബ്ര ലൈനിൽ ഇരു ചക്ര വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. നഗരത്തിൽ ട്രാഫിക് പോലീസിന്റെ സേവനം ആവശ്യമായ സ്ഥലങ്ങളിലൊന്നും ലഭ്യമല്ലെന്നതാണ് യാത്രക്കാരുടെ ബുദ്ധിമുട്ടിന് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125628/parking-issues-in-thalipparamba-town)