---
title: "യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി മണിപ്പൂർ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു"
english_title: "udf meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125588/udf-meeting"
published_at: "2023-06-28T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ba576884f0_news-card.jpg"
keywords: []
---

# യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി മണിപ്പൂർ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി ഗവർമെന്റിന്റെ നിസ്സംഗത നിയന്ത്രണ വിധേയമാക്കാവുന്ന വംശീയ കലാപത്തെ വർഗീയ കലാപമാക്കി മാറ്റിയഅവസ്ഥയാണ് മണിപ്പൂരിൽ കണ്ടതെന്നും, അതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണുള്ളതെന്നും യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ പറഞ്ഞു. മണിപ്പൂരിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കപ്പെടുന്നവർ ക്രിസ്ത്യാനികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണുരിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി ഗവർമെന്റിന്റെ നിസ്സംഗത നിയന്ത്രണ വിധേയമാക്കാവുന്ന വംശീയ കലാപത്തെ വർഗീയ കലാപമാക്കി മാറ്റിയഅവസ്ഥയാണ് മണിപ്പൂരിൽ കണ്ടതെന്നും, അതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണുള്ളതെന്നും യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ പറഞ്ഞു. മണിപ്പൂരിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കപ്പെടുന്നവർ ക്രിസ്ത്യാനികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണുരിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ പി. ടി മാത്യു അധ്യക്ഷതവഹിച്ചു. കൺവീനർ അഡ്വ.അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. കണ്ണൂർ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല മുഖ്യാതിഥിയായി പങ്കെടുത്തു. മണിപ്പൂർ പോലുള്ള മനോഹരമായ കൊച്ചു സംസ്ഥാനം കത്തിയെരിയുമ്പോൾ എങ്ങനെ നമുക്ക് അടങ്ങിയിരിക്കാനും നോക്കിനിൽക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.ഇക്കാര്യത്തിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണ മല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.വി.കെ.ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സജീവ് ജോസഫ് എംഎൽഎ, മേയർ ടി ഒ മോഹനൻ, സി എ അജീർ . ഡോ.ജോൺ ജോസഫ് ,ഇല്ലിക്കൽ അഗസ്തി, പ്രദീപ് മാസ്റ്റർ, വി.എ നാരായണൻ, കെ ടി സഹദുള്ള, റോജസ് സെബാസ്റ്റ്യൻ, റിജിൽ മാക്കുറ്റി ,അഡ്വ.കെ.എ. ലത്തീഫ് , വി സുരേന്ദ്രൻ മാസ്റ്റർ, സി കെ മുഹമ്മദ് മാസ്റ്റർ ,ശ്രീജ മഠത്തിൽ, തോമസ് വക്കത്താനം, എംപി മുഹമ്മദലി, ബി കെ അഹമ്മദ് ,എംപി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125588/udf-meeting)