---
title: "കനത്ത മഴയിൽ കുപ്പം പാലത്തിന് സമീപം റോഡിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു"
english_title: "road near the Kuppam bridge was blocked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125587/road-near-the-kuppam-bridge-was-blocked"
published_at: "2023-06-28T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ba46937ba5_news-card.jpg"
keywords: []
---

# കനത്ത മഴയിൽ കുപ്പം പാലത്തിന് സമീപം റോഡിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** റോഡിന്റെ ഭിത്തി തകർന്ന് ഗതാഗതം സ്തംഭിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ കണ്ണൂർ പയ്യന്നൂർ ദേശീയ പാതയിൽ കുപ്പം പലത്തിനോട് ചേർന്ന ഭിത്തിയാണ് തകർന്നത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പോലീസിന്റെയും വൈറ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രിച്ചത്.

## Article Content

**തളിപ്പറമ്പ് :** റോഡിന്റെ ഭിത്തി തകർന്ന് ഗതാഗതം സ്തംഭിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ കണ്ണൂർ പയ്യന്നൂർ ദേശീയ പാതയിൽ കുപ്പം പലത്തിനോട് ചേർന്ന ഭിത്തിയാണ് തകർന്നത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പോലീസിന്റെയും വൈറ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രിച്ചത്.

പയ്യന്നുർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പട്ടുവം വഴി തിരിച്ചു വിട്ടു. കുപ്പം വാർഡ് കൗൺസിലർ കെ എം മുഹമ്മദ്‌ കുഞ്ഞി,വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ശിഹാബ് കുപ്പം, സുബൈർ കുറ്റ്യേരി, ഫായിസ് കുപ്പം, സിദ്ധീഖ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125587/road-near-the-kuppam-bridge-was-blocked)