---
title: "തളിപ്പറമ്പ ദാറുൽ ഫലാഹ് ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ  രൂപീകരിച്ചു"
english_title: "darul falah islamic academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125585/darul-falah-islamic-academy"
published_at: "2023-06-28T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ba2b8a3da5_news-card.jpg"
keywords: []
---

# തളിപ്പറമ്പ ദാറുൽ ഫലാഹ് ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ  രൂപീകരിച്ചു

> **Lead Summary:** തളിപ്പറമ്പ ദാറുൽ ഫലാഹ് ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ രൂപീകരിച്ചു. ശനിയാഴ്ച രാത്രി സ്ഥാപന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് ഫാദിയ എന്ന നാമം നൽകി. ഫാദിയ യുടെ 2023-25 കാലയളവിലേക്കുള്ള ആദ്യ വര്‍ക്കിംഗ്‌ കമ്മിറ്റിയും യോഗത്തിൽ വെച്ച് തെരഞ്ഞടുത്തു.

## Article Content

തളിപ്പറമ്പ ദാറുൽ ഫലാഹ് ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ രൂപീകരിച്ചു. ശനിയാഴ്ച രാത്രി സ്ഥാപന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് ഫാദിയ എന്ന നാമം നൽകി. ഫാദിയ യുടെ 2023-25 കാലയളവിലേക്കുള്ള ആദ്യ വര്‍ക്കിംഗ്‌ കമ്മിറ്റിയും യോഗത്തിൽ വെച്ച് തെരഞ്ഞടുത്തു.

പ്രിൻസിപ്പൽ ഉമർ ഹുദവിയുടെ അധ്യക്ഷതയിൽ കൂടിയ അലുംനി രൂപീകരണ യോഗം ദാറുൽ ഫലാഹ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് സെക്രട്ടറി മൊയ്തു കുട്ടൂക്കൻ, ,ജാഫർ ബദ്‌രിയ്യ, മുഹ്യിദ്ദീൻ ഹുദവി പുലൂപ്പി, അനസ് മാസ്റ്റർ പെടേന, യഹ്‌യ ഹുദവി, ഫായിസ് ഹുദവി, ജുനൈദ് ഹസനി, റഈസ് ഹുദവി, റാശിദ് ഹുദവി, ഫസൽ ഹൈതമി, ശൻഫീർ ഹുദവി, മറ്റു അധ്യാപകരും പൂർവ വിദ്യാർഥികളും പങ്കെടുത്തു.

നിലവിൽ വന്ന 2023-25 ഫാദിയ അലുംനി ഭാരവാഹികള്‍ : റഷീഖ് അഹ്മദ് കുറ്റിക്കാട്ടൂർ (പ്രസിഡൻ്റ്), സുഹൈൽ മഞ്ചേശ്വരം (വൈസ്‌ പ്രസിഡൻ്റ്), റംശാദ് ടി മണ്ടൂർ (ജനറല്‍ സെക്രട്ടറി), ഹിലാൽ കണ്ടക്കൈ (ജോയിൻ്റ് സെക്രട്ടറി), മുബഷിർ വായാട് ( വർക്കിംഗ് സെക്രട്ടറി), ജഫാകഷ് കുപ്പം (ട്രഷറര്‍), സൽമാൻ കെ.ടി വേശാല (പി.ആർ.ഒ ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125585/darul-falah-islamic-academy)