---
title: "തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിഹാലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം നൽകും"
english_title: "kerala-government-allots-rs-10-lakh-to-family-of-nihal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125501/kerala-government-allots-rs-10-lakh-to-family-of-nihal"
published_at: "2023-06-27T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ae89d21c38_f83d1ba90dacd1f3ce2b9b32f034426a.jpg"
keywords: []
---

# തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിഹാലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം നൽകും

> **Lead Summary:** തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന പതിനൊന്നുകാരന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

## Article Content

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന പതിനൊന്നുകാരന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വയ്ക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125501/kerala-government-allots-rs-10-lakh-to-family-of-nihal)