---
title: "തളിപ്പറമ്പിൽ ആൾക്കാർ ഉറങ്ങികിടക്കവേ വീടുകളിൽ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം"
english_title: "theft at home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125479/theft-at-home"
published_at: "2023-06-27T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649acc4d0e374_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ആൾക്കാർ ഉറങ്ങികിടക്കവേ വീടുകളിൽ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം

> **Lead Summary:** തളിപ്പറമ്പിൽ വീട്ടുകാർ ഉറങ്ങിക്കിടന്ന വീടുകളിൽ പൂട്ട് തകർത്ത് മോഷണം. തൃച്ചംബരം ചിന്മയ വിദ്യാലയത്തിന് സമീ പത്തെ പി.വി ബാലചന്ദ്രന്റെയും ഡോ. ഇ.കെ മല്ലികയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ബാലചന്ദ്രൻ്റെ വീട്ടിൽ നിന്നും 1,10,000 രൂപയുടെ റാഡോ വാച്ചും പേഴ്സിൽ നിന്ന് ഒമ്പതിനായിരം രൂപയും കവർന്നു. 

## Article Content

തളിപ്പറമ്പിൽ വീട്ടുകാർ ഉറങ്ങിക്കിടന്ന വീടുകളിൽ പൂട്ട് തകർത്ത് മോഷണം. തൃച്ചംബരം ചിന്മയ വിദ്യാലയത്തിന് സമീ പത്തെ പി.വി ബാലചന്ദ്രന്റെയും ഡോ. ഇ.കെ മല്ലികയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ബാലചന്ദ്രൻ്റെ വീട്ടിൽ നിന്നും 1,10,000 രൂപയുടെ റാഡോ വാച്ചും പേഴ്സിൽ നിന്ന് ഒമ്പതിനായിരം രൂപയും കവർന്നു. 

തൃച്ഛംബരത്തെ ശ്രീരംഗത്തിൽ മാധവൻ (74) നായരുടെ വീട്ടിലും സമാനരീതിയിൽ കവർച്ച ശ്രമം നടന്നു. നടന്നത്.വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125479/theft-at-home)