---
title: "ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി, ഷെയ്ഖ് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി "
english_title: "dr. v venu and sheik darvesh sahib"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125433/dr-v-venu-and-sheik-darvesh-sahib"
published_at: "2023-06-27T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa2ece7bab_news-card.jpg"
keywords: []
---

# ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി, ഷെയ്ഖ് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയുമാണ് നിയമിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡി.ജി.പി. അനില്‍കാന്തും വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയുമാണ് നിയമിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡി.ജി.പി. അനില്‍കാന്തും വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

പുതിയ ചീഫ് സെക്രട്ടറിയാവുന്ന ഡോ. വി. വേണു 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. നിലവില്‍ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം. 1990 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്.

രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തെ ആഴ്ചകള്‍ക്ക് മുന്‍പാണ് അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറലായി നിയമിച്ചത്. പോലീസ് ഉദ്യോഗസ്ഥരിലെ സൗമ്യ മുഖമാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125433/dr-v-venu-and-sheik-darvesh-sahib)