---
title: "കണ്ണൂരിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ കേസിൽ രണ്ടുപേർ പിടിയിൽ"
english_title: "spirit case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125389/spirit-case"
published_at: "2023-06-27T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a847848baf_news-card.jpg"
keywords: []
---

# കണ്ണൂരിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ കേസിൽ രണ്ടുപേർ പിടിയിൽ കണ്ണൂർ ടൌൺ സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 19ന് രാത്രിയാണ് 1000ലിറ്ററോളം സ്പിരിറ്റ്‌ കണ്ടെത്തിയത്. കേസിൽ 2 പ്രധാന പ്രതികളെ മഞ്ചേശ്വരം കർണാടക കേരള അതിർത്തിയിൽ നിന്നും സഹസികമായി പിടികൂടി.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ കേസിൽ രണ്ടുപേർ പിടിയിൽ കണ്ണൂർ ടൌൺ സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 19ന് രാത്രിയാണ് 1000ലിറ്ററോളം സ്പിരിറ്റ്‌ കണ്ടെത്തിയത്. കേസിൽ 2 പ്രധാന പ്രതികളെ മഞ്ചേശ്വരം കർണാടക കേരള അതിർത്തിയിൽ നിന്നും സഹസികമായി പിടികൂടി.

20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ്‌ കടത്തിലെ പ്രധാനി ആയ മഞ്ചേശ്വരം കുഞ്ചത്തൂർ അരവിന്ദ (അന്നു അരവിന്ദ), അയാളുടെ സഹായി ഡ്രൈവർ കൂടിയായ അൻസിഫ് (അനൂപ്) എന്നിവരെയും ആണ് കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ എന്നീ ജില്ലകലിൽ മദ്യം, സ്പിരിറ്റ്‌ കടത്തു കേസുകൾ ഇവരുടെ പേരിലുണ്ട്.

ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ, എസ് ഐ നസീബ്, എസ് ഐ അജയൻ, രഞ്ജിത്ത്, ഷാജി, നാസർ, എസ് സി പി ഓ രാജേഷ്, ഷിനോജ്, റമീസ്, ബാബു മണി എന്നിവരും സ്ക്വാഡിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125389/spirit-case)