---
title: "പ്ലസ് വൺ പ്രവേശനം ഇന്ന് വൈകീട്ട് 4 മണി വരെ"
english_title: "plus one entry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125345/plus-one-entry"
published_at: "2023-06-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a69c7543f6_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം ഇന്ന് വൈകീട്ട് 4 മണി വരെ

> **Lead Summary:** **കണ്ണൂർ: **പ്ലസ് വൺ രണ്ടാം അലോട്‌മെന്റിന്റെ അടിസ്ഥാനത്തിൽ 27-ന് വൈകീട്ട് 4 മണി വരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിരം പ്രവേശനമാണ് ലഭിക്കുക. ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്മെന്റ് ലഭിച്ചിട്ടുള്ളത് എങ്കിൽ ഉയർന്ന ഓപ്ഷനിൽ ലഭിക്കാൻ കാത്തിരിക്കുന്നതിനായി താത്കാലിക പ്രവേശനം നേടാം.

## Article Content

**കണ്ണൂർ: **പ്ലസ് വൺ രണ്ടാം അലോട്‌മെന്റിന്റെ അടിസ്ഥാനത്തിൽ 27-ന് വൈകീട്ട് 4 മണി വരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിരം പ്രവേശനമാണ് ലഭിക്കുക. ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്മെന്റ് ലഭിച്ചിട്ടുള്ളത് എങ്കിൽ ഉയർന്ന ഓപ്ഷനിൽ ലഭിക്കാൻ കാത്തിരിക്കുന്നതിനായി താത്കാലിക പ്രവേശനം നേടാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125345/plus-one-entry)