---
title: "എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ: ഒരാൾ ഓടി രക്ഷപ്പെട്ടു"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125329/arrest-with-mdma"
published_at: "2023-06-27T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a59afac32f_news-card.jpg"
keywords: []
---

# എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ: ഒരാൾ ഓടി രക്ഷപ്പെട്ടു

> **Lead Summary:** കണ്ണൂർ താണയിൽ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘം പിടിയിലായി. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. കല്യാശ്ശേരി മുത്തർ ഹൗസിൽ രജീഷ് എം, ഇരിക്കൂർ നെടുവെള്ളൂർ വയലൻ വളപ്പിൽ ഹൗസിൽ ഇസ്മായിൽ വി വി എന്നിവരാണ് 2.949 ഗ്രാം എംഡി എം എയുമായി പിടിയിലായത്.

## Article Content

കണ്ണൂർ താണയിൽ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘം പിടിയിലായി. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. കല്യാശ്ശേരി മുത്തർ ഹൗസിൽ രജീഷ് എം, ഇരിക്കൂർ നെടുവെള്ളൂർ വയലൻ വളപ്പിൽ ഹൗസിൽ ഇസ്മായിൽ വി വി എന്നിവരാണ് 2.949 ഗ്രാം എംഡി എം എയുമായി പിടിയിലായത്.

സംഭവത്തിലെ ഒന്നാം പ്രതിയായ കല്യാശ്ശേരി മുണ്ട വളപ്പിൽ കോട്ട വളപ്പിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് ഓടി രക്ഷപ്പെട്ടു. കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125329/arrest-with-mdma)