---
title: "ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം സംഘടിപ്പിച്ചു"
english_title: "speech competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125253/speech-competition"
published_at: "2023-06-26T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499aa2197168_news-card.jpg"
keywords: []
---

# ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം സംഘടിപ്പിച്ചു

> **Lead Summary:** ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് സ്കൂൾ വിദ്യാർത്ഥികൾക്കായി വളപട്ടണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രസംഗ വിഷയം ' ലഹരി വിരുദ്ധ സമൂഹത്തിന്റെ ആവശ്യകത ' എന്നതായിരുന്നു .

## Article Content

ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് സ്കൂൾ വിദ്യാർത്ഥികൾക്കായി വളപട്ടണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രസംഗ വിഷയം ' ലഹരി വിരുദ്ധ സമൂഹത്തിന്റെ ആവശ്യകത ' എന്നതായിരുന്നു .

ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസറായ ഷൈജു മച്ചാത്തി സ്വാഗതം പറഞ്ഞു. വളപട്ടണം SHO ഷാരോൺ CS അധ്യക്ഷനായി. MLA സുമേഷ് ഉത്ഘാടനം ചെയ്യുകയും, വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ബീറ്റ് ഓഫീസർ വിൽ‌സൺ ബിനോയ്‌ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125253/speech-competition)