---
title: "സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ വ്യാപക നഷ്ടം"
english_title: "cherukunn school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125210/cherukunn-school"
published_at: "2023-06-26T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64996c3bbad28_news-card.jpg"
keywords: []
---

# സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ വ്യാപക നഷ്ടം

> **Lead Summary:** സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ വ്യാപക നഷ്ടം. ചെറുകുന്ന് മുണ്ടപ്പുറം ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. 40 ഓളം വാട്ടർ ടാപ്പുകൾ, സ്കൂളിന്റെ വിവിധ ബ്ലോക്കുകളിലേക്ക് പോകുന്ന ശുദ്ധജല പൈപ്പുകൾ, നിരീക്ഷണ ക്യാമറ, പുതുതായി നിർമ്മിച്ച മോഡുലാർ ടോയ്ലറ്റ് ബ്ലോക്കിന്റെ വാതിൽ, ടോയ്‌ലറ്റുകളിൽ നിന്നും ടാങ്കിലേക്ക് പോകുന്ന പൈപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്.

## Article Content

സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ വ്യാപക നഷ്ടം. ചെറുകുന്ന് മുണ്ടപ്പുറം ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. 40 ഓളം വാട്ടർ ടാപ്പുകൾ, സ്കൂളിന്റെ വിവിധ ബ്ലോക്കുകളിലേക്ക് പോകുന്ന ശുദ്ധജല പൈപ്പുകൾ, നിരീക്ഷണ ക്യാമറ, പുതുതായി നിർമ്മിച്ച മോഡുലാർ ടോയ്ലറ്റ് ബ്ലോക്കിന്റെ വാതിൽ, ടോയ്‌ലറ്റുകളിൽ നിന്നും ടാങ്കിലേക്ക് പോകുന്ന പൈപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്.

ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി നിഷ വൈസ് പ്രസിഡന്റ് സജീവൻ വികസന സമിതി ചെയർമാൻ കെ മോഹനൻ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.സ്കൂൾ അധികൃതർ കണ്ണപുരം പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125210/cherukunn-school)