---
title: "കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി"
english_title: "Missing wife and two children have been found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125177/missing-wife-and-two-children-have-been-found"
published_at: "2023-06-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649951676b25a_images.jfif"
keywords: []
---

# കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി

> **Lead Summary:** **വളപട്ടണം;** കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി.അഴീക്കോട് ചക്കരപ്പാറയിൽ നിന്നും കാണാതായ 33കാരിയെയും 12 ഉം 3ഉം വയസ്സുള്ള മക്കളെയുമാണ് കണ്ടെത്തിയത്.

## Article Content

**വളപട്ടണം;** കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി.അഴീക്കോട് ചക്കരപ്പാറയിൽ നിന്നും കാണാതായ 33കാരിയെയും 12 ഉം 3ഉം വയസ്സുള്ള മക്കളെയുമാണ് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം 3.30 മണിയോടെയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.തുടർന്ന് യുവതിയുടെ പിതാവ് വളപട്ടണംപോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ യുവതി മക്കളുമായി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125177/missing-wife-and-two-children-have-been-found)