---
title: "വിവിധ സ്ഥലങ്ങളിൽ അനധികൃതമായി  പ്രവർത്തിച്ചു വരുന്ന ചെങ്കൽ പണകളിൽ  നടത്തിയ  റെയ്ഡിൽ ഏഴ് ലോറികൾ രണ്ട് ജെ സി ബിയും പിടികൂടി"
english_title: "Seven lorries and two JCB were caught in a raid on red money operating illegally at various places"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12515/seven-lorries-and-two-jcb-were-caught-in-a-raid-on-red-money-operating-illegally-at-various-places"
published_at: "2021-11-24T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619de9a995b60_8ad8f617-d389-4fbe-a03e-762193b257ae.jpg"
keywords: []
---

# വിവിധ സ്ഥലങ്ങളിൽ അനധികൃതമായി  പ്രവർത്തിച്ചു വരുന്ന ചെങ്കൽ പണകളിൽ  നടത്തിയ  റെയ്ഡിൽ ഏഴ് ലോറികൾ രണ്ട് ജെ സി ബിയും പിടികൂടി

> **Lead Summary:** **പാണപ്പുഴ: **ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ തഹസീൽദാരുടെ പ്രത്യേക നിർദേശപ്രകാരം ഡെ. തഹസീൽദാർ പി. പി. അജയകുമാർ നേതൃത്വത്തിൽ പാണപ്പുഴ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്ന ചെങ്കൽ പണകളിൽ നടത്തിയ റെയിഡിൽ 7 ലോറികൾ 2 ജെ സി ബി പിടികൂടി.

## Article Content

**പാണപ്പുഴ: **ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ തഹസീൽദാരുടെ പ്രത്യേക നിർദേശപ്രകാരം ഡെ. തഹസീൽദാർ പി. പി. അജയകുമാർ നേതൃത്വത്തിൽ പാണപ്പുഴ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്ന ചെങ്കൽ പണകളിൽ നടത്തിയ റെയിഡിൽ 7 ലോറികൾ 2 ജെ സി ബി പിടികൂടി.

തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത വാഹങ്ങൾ പരിയാരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു വരുന്നു. പ്രസ്തുത ടീമിൽ പാണപ്പുഴ വില്ലേജ് ഓഫീസർ കൽപ്പന എ, വില്ലേജ് അസിസ്റ്റന്റ് അഖിൽ. പി,താലൂക്ക് ഓഫീസ് ജീവനക്കാരായ രാകേഷ് പി പി, ഉപേഷ്. ടി, എന്നിവർ ഉണ്ടായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് തഹസീൽദാർ കെ ബാലഗോപാലൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12515/seven-lorries-and-two-jcb-were-caught-in-a-raid-on-red-money-operating-illegally-at-various-places)