---
title: "യുവതിയെ ബ്ലേഡുകൊണ്ട് പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125135/arrest"
published_at: "2023-06-26T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649938e40c613_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# യുവതിയെ ബ്ലേഡുകൊണ്ട് പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ കൂത്തുപറമ്പിൽ യുവതിയെ ബ്ലേഡുകൊണ്ട് പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുകൈകൾക്കും പരുക്കേറ്റ ഷിമി അപകടനില തരണം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഓട്ടോറിക്ഷയിൽ എത്തിയ നൗഫൽ വീട്ടിലേക്ക് കയറി ചെന്ന ശേഷം ഷിമിയുടെ കൈക്ക് ബ്ലയ്ഡ് കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.ഷിമിയുടെ ശബ്ദം കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിയെത്തുമ്പോഴേക്കും പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. മാലൂർ സ്വദേശിയായ നൗഫലിനെ ഭാര്യ വീട്ടിൽ നിന്നാണ് ഇന്ന് കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സാമ്പത്തിക തർക്കത്തിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

## Article Content

കണ്ണൂർ കൂത്തുപറമ്പിൽ യുവതിയെ ബ്ലേഡുകൊണ്ട് പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുകൈകൾക്കും പരുക്കേറ്റ ഷിമി അപകടനില തരണം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഓട്ടോറിക്ഷയിൽ എത്തിയ നൗഫൽ വീട്ടിലേക്ക് കയറി ചെന്ന ശേഷം ഷിമിയുടെ കൈക്ക് ബ്ലയ്ഡ് കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.ഷിമിയുടെ ശബ്ദം കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിയെത്തുമ്പോഴേക്കും പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. മാലൂർ സ്വദേശിയായ നൗഫലിനെ ഭാര്യ വീട്ടിൽ നിന്നാണ് ഇന്ന് കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സാമ്പത്തിക തർക്കത്തിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125135/arrest)