---
title: "കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പ്രൊഫ.ഗോപിനാഥിനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്"
english_title: "KSU to court against decision to reappoint Prof Gopinath as Kannur University VC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12512/ksu-to-court-against-decision-to-reappoint-prof-gopinath-as-kannur-university-vc"
published_at: "2021-11-24T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619de638b661c_PicsArt_03-05-12.07.02.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പ്രൊഫ.ഗോപിനാഥിനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്

> **Lead Summary:** കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന സര്‍വ്വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് ആക്ഷേപം.

## Article Content

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന സര്‍വ്വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് ആക്ഷേപം.

1996 ലെ കണ്ണൂര്‍ സര്‍വ്വകലാശാല ആക്ടിന് വിരുദ്ധമായാണ് പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് കെ.എസ്.യുവിന്‍റെ ആരോപണം.ഇതനുസരിച്ച് അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്നാണ് നിയമം.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1960 ഡിസംബര്‍ 19 ആണ് ഗോപിനാഥ് രവീന്ദ്രന്‍റെ ജനന തിയതി.പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുളള സെര്‍ച്ച് കമ്മറ്റി പിരിച്ച് വിട്ട് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കാനുളള നീക്കം നിയമപരമായി നില നില്‍ക്കില്ലന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12512/ksu-to-court-against-decision-to-reappoint-prof-gopinath-as-kannur-university-vc)