---
title: "വന്ദേഭാരത് ശൗചാലയത്തിന്റെ വാതിൽ പൊളിച്ച് യാത്രക്കാരനെ പുറത്തിറക്കി"
english_title: "vandebharat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125012/vandebharat"
published_at: "2023-06-25T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64985f6942ae2_Untitled-2-web.jpg"
keywords: []
---

# വന്ദേഭാരത് ശൗചാലയത്തിന്റെ വാതിൽ പൊളിച്ച് യാത്രക്കാരനെ പുറത്തിറക്കി

> **Lead Summary:** **കാസർകോട്;** തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ശൗചാലയത്തിൽ വാതിലടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. മുംബൈ സ്വദേശിയാണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്. യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുകയായിരുന്നെന്നും ഇയാൾ ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നുമാണ് വിവരം.

## Article Content

**കാസർകോട്;** തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ശൗചാലയത്തിൽ വാതിലടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. മുംബൈ സ്വദേശിയാണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്. യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുകയായിരുന്നെന്നും ഇയാൾ ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നുമാണ് വിവരം.

ഞായറാഴ്ച ഉച്ചയ്ക്ക് ട്രെയിൻ കാസർകോടുനിന്ന് പുറപ്പെട്ടപ്പോൾ ശൗചാലയത്തിൽ കയറിയ യുവാവ് വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഷൊർണൂരിൽ വച്ചാണ് ഇയാളെ പുറത്തിറക്കുന്നത്. വാതിൽ അകത്തുനിന്ന് കയർ ഇട്ട് കെട്ടിയതിനാൽ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. കാസർകോട്ടുനിന്ന് ട്രെയിനിൽ കയറിയ ഇയാൾ ശൗചാലയത്തിൽനിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ മറ്റുയാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽവെച്ചും കോഴിക്കോടുവെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125012/vandebharat)